Kerala

ശബരിമലയേയും അയ്യപ്പനേയും മോശമാക്കി ചിത്രീകരിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു; ബിജെപി നേതാവിന്റെ പരാതിയില്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെതിരെ കേസ്

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തേയും അയ്യപ്പനേയും മോശമാക്കി ചിത്രീകരിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരെ കേസ്. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനായ പാപ്പനംകോട് സ്വദേശി വി.കെ.നാരായണനെതിരെയാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തത്. ബിജെപി പാപ്പനംകോട് ബൂത്ത് പ്രസിഡന്റ് പ്രകാശാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്.

2018 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ശബരിമല ക്ഷേത്രത്തിനേയും അയ്യപ്പ പ്രതിഷ്ഠയേയും മോശമായി ചിത്രീകരിച്ച് നാരായണന്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ ബിജെപി നേതാവ് പ്രകാശ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പോലീസ് തയ്യാറാവാത്തതിനെ തുടര്‍ന്ന് അദ്ദേഹം കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമം 295, 295 എ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

1K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close