വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ഹിന്ദു പുരോഹിതന് ക്രൂര മര്‍ദ്ദനം. സ്വാമി ഹരീഷ് ചന്ദറിനെയാണ് നടുറോഡില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ 52 കാരനായ അമേരിക്കന്‍ പൗരനെ പോലീസ് അറസറ്റ് ചെയ്തു.
അമ്പലത്തിന് സമീപത്ത് കൂടി നടന്നു വരികയായിരുന്ന സ്വാമിയെ ഇയാള്‍ പിന്നില്‍ നിന്നു ആക്രമിക്കുകയായിരുന്നു. അടികൊണ്ട് നിലത്ത് വീണ സ്വാമിയെ പിന്നീട് ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആക്രമിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു. വംശീയ വിദ്വേഷമാകാം കാരണമെന്നാണ് സംശയം.