Kerala

ശക്തമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് 143 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

തിരുവനന്തപുരം: മഴ കനത്തതോടെ തിരുവനന്തപുരത്തെ തീര പ്രദേശങ്ങളില്‍ കടല്‍ ക്ഷോഭം ശക്തം. കടലാക്രമണ മേഖലകളില്‍ നിന്നും 143 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ജില്ലയില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. തിരുവനന്തപുരം, ചിറയന്‍കീഴ് താലൂക്കുകളിലാണ് കടല്‍ ക്ഷോഭം രൂക്ഷമായിരിക്കുന്നത്. ഈ മേഖലകളില്‍ താമസിക്കുന്ന 603 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്.

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ക്യാമ്പില്‍ വൈദ്യസഹായം ആവശ്യമുള്ളവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ക്യാമ്പുകളുടെ മേല്‍നോട്ടത്തിന് ഡാര്‍ജ് ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കനത്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

310 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close