India

ചന്ദ്രയാന്‍ 2 കൗണ്ട് ഡൗണ്‍ ആരംഭിച്ചു

ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ അരംഭിച്ചു. നാളെ ഉച്ചയ്ക്ക് 2.43 നാണ് വിക്ഷേപണം.ഇന്ന് വൈകുന്നേരം 6.43 നാണ് കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. ജൂലൈ 15 ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുകള്‍ മൂലം മാറ്റി വെയ്ക്കുകയായിരുന്നു.

ലോഞ്ച് വെഹിക്കിളായ ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിനുണ്ടായ സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. വിക്ഷേപണത്തിന് ഒരു മണിക്കൂര്‍ ശേഷിക്കെയാണ് പിഴവ് കണ്ടെത്തിയത്. ക്രയോജനിക് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് ജി.എസ്.എല്‍വി മാര്‍ക്ക് 3 ലെ പിഴവ് ശ്രദ്ധയില്‍പ്പെട്ടത്.

Loading...

1000 കോടി രൂപയോളം ചെലവ് വരുന്ന പദ്ധതിയാണ് ചാന്ദ്രയാന്‍ 2. ഇന്ത്യ ആദ്യമായി സോഫ്റ്റ് ലാന്‍ഡിംഗ് രീതി പരീക്ഷിക്കുന്ന ദൗത്യമെന്ന പ്രത്യേകതയും ചാന്ദ്രയാന്‍ 2 ന് ഉണ്ട്. അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത്. മുന്‍പ് ചന്ദ്രന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ചാന്ദ്രയാന്‍ 1ല്‍ പോലും സ്വീകരിച്ചിരുന്നത്. ഇതുവരെ ഒരു ബഹിരാകാശ വാഹനവും ഇറങ്ങിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങാനാണ് ചാന്ദ്രയാന്‍ 2 തയ്യാറെടുക്കുന്നത്.

566 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close