Kerala

വാഹനങ്ങളെ പിന്തുടര്‍ന്ന് പിടിക്കരുത്, ദൂരക്കാഴ്ച ലഭിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ പരിശോധന നടത്താവൂ; പോലീസുകാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ഡിജിപി

തിരുവനന്തപുരം: വാഹന പരിശോധന നടത്തുന്ന പോലീസുകാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. വാഹനങ്ങളെ പിന്തുടര്‍ന്ന് പിടിക്കരുതെന്നും ദൂരക്കാഴ്ച ലഭിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ പരിശോധന നടത്താവൂ എന്നും ഡിജിപി നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

വാഹന പരിശോധനക്കിടെ ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നവരെ പിന്തുടരരുതെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. വാഹന പരിശോധനക്കിടെ യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടാല്‍ പോലീസ് അടിയന്തരമായി ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വാഹന പരിശോധനക്കായി ഡ്രൈവര്‍മാരെ പുറത്തിറക്കേണ്ടതില്ലെന്നും അവരുടെ അടുത്ത് ചെന്ന് പരിശോധന നടത്തണമെന്നുമാണ് മറ്റൊരു നിര്‍ദ്ദേശം.

വാഹന പരിശോധനയുടെ വീഡിയോ പകര്‍ത്തണമെന്നും കയറ്റത്തിലും ഇറക്കത്തിലും പരിശോധന പാടില്ലെന്നും ഡിജിപി നിര്‍ദ്ദേശിച്ചു. ഗതാഗതത്തിരക്കുള്ള സ്ഥലങ്ങളില്‍ അടിയന്തര സാഹചര്യത്തിലല്ലാതെ പരിശോധന പാടില്ല. പാലങ്ങളിലും പരിശോധന അരുത്. ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായി പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

705 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close