Kuwait

കുവൈറ്റ് പ്രവാസി ടാക്‌സി, ചികിത്സ സഹായം നല്‍കി

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യക്കാരായ ടാക്‌സി ഡ്രൈവേഴ്‌സിന്റെ കൂട്ടായ്മയായ ”കുവൈറ്റ് പ്രവാസി ടാക്‌സി”യിലെ പ്രവര്‍ത്തകര്‍ സമാഹരിച്ച സഹായധനം കൈമാറി. കുവൈറ്റില്‍ ടാക്‌സി ഡ്രൈവറായിരുന്ന എറണാകുളം ഗോതുരുത്തു സ്വദേശി പോള്‍ പി.ജോസഫിനാണ് പ്രവര്‍ത്തകര്‍ സമാഹരിച്ച 75,000 രൂപ ചികിത്സാസഹായമായി നല്‍കിയത്. പറവൂര്‍ എം.എല്‍.എ. വീ.ഡി സതീശന്‍, കുവൈറ്റ് പ്രവാസി ടാക്‌സിയുടെ പ്രവര്‍ത്തകരായ ഷിബു അമ്പാട്ട്, ജീസന്‍ ജോസഫ് പാലക്കാട് എന്നിവര്‍ കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലിരിക്കുന്ന ജോസഫിന്റെ ഭവനത്തിലെത്തിയാണ് ചികിത്സാസഹായം നല്‍കിയത്.

10 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close