UAE

ചൈന സന്ദർശനത്തിനായി അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ബീജിംഗിലെത്തി

ചൈന സന്ദർശനത്തിനായി അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ്  മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഞായറാഴ്ച ബീജിംഗിലെത്തി.ബീജിംഗ് ക്യാപിറ്റൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അബുദാബി കിരീടാവകാശിക്ക് ചൈനീസ് പരമ്പരാഗത സ്വീകരണം ലഭിച്ചു.ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരമാണ് ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം.ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ബന്ധം മെച്ചപ്പെടുത്തുന്നതിന് ചൈനീസ് പ്രസിഡന്റുമായി അബുദാബി കിരീടാവകാശി  ചർച്ച ചെയ്യും.കഴിഞ്ഞവർഷം ജൂലൈയിൽ ഷി ജിൻപിങ് യുഎഇ സന്ദർശിച്ചിരുന്നു.യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ  ഷെയ്ഖ് സെയ്ഫ്  ബിൻ സായിദ് അൽ നഹ്യാൻ,അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാൻ ഷെയ്ഖ്  ഹമദ് ബിൻ സായിദ് അൽ നഹ്യാൻ,യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ ഷെയ്ഖ് മുഹമ്മദിനെ അനുഗമിക്കുന്നുണ്ട്.

1 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close