UAE

ടാക്സി സേവനം ലഭ്യമാക്കുന്ന മൊബൈൽ ആപ്പായ കരീമും ദുബായ് ആർ ടി എ യും കൈ കോർക്കുന്നു. ഹാല എന്ന് പേരിട്ടിരിക്കുന്ന ടാക്സി സേവനം സെപ്റ്റംബറോടെ പൂർണ സജ്ജമാകുമെന്ന് ആർ ടി എ അറിയിച്ചു.

ഹാലാ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരമുള്ള ഓൺലൈൻ ടാക്സി ബുക്കിംഗ് സേവനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ദുബായിൽ ആരംഭിച്ചത്. പദ്ധതി വിജയകരമെന്ന്‌ കണ്ടതിനാലാണ് പൂർണ തോതിലുള്ള സേവനങ്ങൾ സെപ്റ്റംബറോടെ പ്രാബല്യത്തിൽ വരുന്നത്. ഇത് പ്രകാരം മൊബൈൽ ആപ്പായ  കരീം ഉപയോഗിച്ച് ഇനി മുതൽ ദുബായ് ആർ ടി എ യുടെ കീഴിലുള്ള ടാക്‌സികൾ ബുക്ക് ചെയ്യാം.

നിലവിൽ നാലര മിനിറ്റിനുള്ളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന സേവനം സെപ്റ്റംബറോടെ മൂന്നു മിനിറ്റിനുള്ളിൽ സാധ്യമാകും. ലോകത്തിൽ തന്നെ ആദ്യമായാണ് ഒരു സർക്കാർ സ്ഥാപനം ടാക്സി സേവനങ്ങൾക്കായി ഒരു സ്വകാര്യ കമ്പനിയുമായി ധാരണയിൽ എത്തുന്നത്. ദുബായിലെത്തുന്ന സന്ദർശകർക്കും, ദുബായ് നിവാസികൾക്കും പുതിയ പദ്ധതി ഏറെ ഉപയോഗപ്രദമാകും. സ്മാർട്ട് നഗരമായ ദുബായിലെ ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായിരിക്കും പുതിയ പദ്ധതി എന്ന് ആർ ടി എ ഡയറക്ടർ ജനറൽ മാതർ അൽ തയാർ പറഞ്ഞു.

സ്വകാര്യ വാഹനങ്ങളുടെ തിരക്ക് കുറച്ച് കൂടുതൽ ആളുകളെ പൊതു ഗതാഗത സംവിധാനത്തിലേക്ക് കൊണ്ടുവരുവാൻ ഇത് വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരീം ആപ്പ് ഉപയോഗിച്ച് ടാക്സി ബുക്ക് ചെയ്യുകയും, ഓൺലൈൻ ആയി പണം അടക്കാനും സാധിക്കും.

1 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close