പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരം വിടിബി കോളേജില്‍ എബിവിപി യൂണിറ്റ് ആരംഭിക്കുന്നതിനായ് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്ക് എസ്എഫ്ഐ, ഡിവൈഎഫ്ഐ ഗുണ്ടകളുടെ ക്രൂരമര്‍ദ്ദനം. കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും എബിവിപി പ്രവര്‍ത്തകനുമായ അര്‍ജ്ജുനാണ് മര്‍ദ്ദനമേറ്റത്. അര്‍ജ്ജുനെ ഒറ്റപ്പാലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനു സമാനമായി എസ് എഫ് ഐയുടെ ഏകാധിപത്യ ഭരണം തുടരുന്ന ശ്രീകൃഷ്ണപുരം വിടിബി കോളേജില്‍ ഇന്ന് ഉച്ചക്കാണ് വിദ്യാര്‍ത്ഥികള്‍ എ ബി വി പി യൂണിറ്റ് ആരംഭിക്കുന്നതിന് യോഗം ചേര്‍ന്നത്. പെണ്‍കുട്ടികള്‍ അടക്കം യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. കോളേജില്‍ യോഗം നടക്കുന്നതറിഞ്ഞ എസ് എഫ് ഐ ഡിവൈഎഫ്ഐ ഗുണ്ടകള്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികളെ ഭീക്ഷണിപ്പെടുത്തുകയും തടഞ്ഞുവെക്കുകയും ചെയ്തു. മാത്രമല്ല യോഗത്തില്‍ നേതൃത്വം വഹിച്ച അര്ജ്ജുന് എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കലാലയത്തിനകത്ത് വെച്ചും, പുറത്ത് വെച്ചും മാരകമായി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ അര്‍ജ്ജുനെ ഒറ്റപ്പാലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ മര്‍ദ്ദിച്ച ഗുണ്ടകള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അര്‍ജുന്റെ അച്ഛന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേ സമയം ഇത്തരം ആക്രമണങ്ങളില്‍ ഭയക്കില്ലെന്നും കോളേജില്‍ യൂണിറ്റ് ആരംഭിക്കുക തന്നെ ചെയ്യുമെന്നും എ ബി വി പി വ്യക്തമാക്കി