UAE

യാത്രാരേഖകളോ, മനുഷ്യ സഹായമോ ഒന്നുമില്ലാതെ തന്നെ യാത്രാനടപടികൾ പൂർത്തികരിക്കാൻ അനുവദിക്കുന്ന ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട്ട് ടണൽ സംവിധാനം യാത്രക്കാർക്ക് പുത്തൻ യാത്രാ അനുഭവം സമ്മാനിക്കുന്നു.

പാസ്‌പോർട്ടും,തിരിച്ചറിയൽ രേഖയും കാണിക്കാതെ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാൻ കഴിയുമോ? എന്നാൽ അതിന് കഴിയുമെന്ന് കഴിഞ്ഞ വർഷം ദുബൈ വിമാനത്താവളം തെളിയിച്ചു കഴിഞ്ഞു.യാത്ര രേഖകളോ, മനുഷ്യ സഹായമോ ഒന്നുമില്ലാതെ തന്നെ യാത്ര നടപടികൾ പൂർത്തികരിക്കാൻ അനുവദിക്കുന്ന ദുബൈ എയർപോർട്ടിലെ സ്മാർട്ട് ടണൽ സംവിധാനത്തിലൂടെയുള്ള എമിഗ്രേഷൻ നടപടി ഇപ്പോൾ ഏറെ ശ്രദ്ധായാകർഷിച്ചു കൊണ്ടിരിക്കുകയാണ് .ദുബൈ രാജ്യാന്തര എയർപോർട്ട് ടെർമിനൽ മൂന്നിലെ ബിസിനസ് യാത്രക്കാരുടെ ഡിപ്പാർച്ചർ ഭാഗത്താണ് ഇത്തരമൊരു സംവിധാനം അധിക്യതർ- ആദ്യഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്.സ്മാർട്ട് ടണൽ പാതയിലൂടെ ഒന്ന് നടന്ന് പുറത്തിറങ്ങിയാൽ എമിഗ്രേഷൻ നടപടി പൂർത്തിയാക്കാമെന്നാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.പാസ്പോർട്ടിൽ എക്സിറ്റ് സ്റ്റാമ്പ് പതിക്കണ്ട, എമിറേറ്റ്‌സ് ഐ ഡി -സ്മാർട്ട് സിസ്റ്റത്തിൽ പഞ്ചു ചെയ്യണ്ടതില്ല,

യാത്രക്കാർ ടണലിലുടെ നടന്നു നീങ്ങുമ്പോൾ അവിടെയുള്ള ക്യാമറയിൽ ഒന്ന് നോക്കിയാൽ മാത്രം മതി- ഉടനടി തന്നെ എമിഗ്രേഷൻ പൂർത്തിയാക്കാം.കഴിഞ്ഞ വർഷമാണ്‌ ഇതിന്റെ ട്രയൽവെർഷൻ സംവിധാനം ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി യാത്രക്കാർക്ക് തുറന്നു കെടുത്തത്.അതിന് ശേഷം ബിസിനസ് ക്ലാസ് യാത്രക്കാർക്ക് ഇതിലൂടെയുള്ള നടപടി പുത്തൻ യാത്രാ അനുഭവമാണ് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രകാരം പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ എമിഗ്രേഷൻ യാത്ര- സംവിധാനമാണ്‌ ഇത്.യാത്രക്കാർ സ്മാർട്ട് ടണലിലൂടെ നടക്കുമ്പോൾ ഇതിലെ ബയോമെട്രിക് സംവിധാനം ആളുകളുടെ മുഖം തിരിച്ചറിഞ്ഞു സാങ്കേതിക സിസ്റ്റത്തിലുള്ള വിവരങ്ങളുടെ ക്യത്യത ഉറപ്പുവരുത്തും.

Loading...

അത് പ്രകാരമാണ് സ്മാർട്ട് ടണലിലെ നടപടിക്രമങ്ങൾ ഏകോപിക്കുന്നതെന്ന് അധിക്യതർ വ്യക്തമാക്കി.വർഷങ്ങളായി കടമ്പകൾക്കും കാത്തു കിടക്കാതെ എങ്ങനെ യാത്രക്കാർക്ക് എമിഗ്രേഷൻ പൂർത്തിയാക്കാൻ കഴിയുമെന്നുള്ള ആശയത്തിന്റെ പിന്നണിയിലായിരുന്നു ജിഡിആർഎഫ്എ ദുബൈ.അതിന്റെ ഭാഗമായുള്ള പരീക്ഷണ- നിരീക്ഷണ ഉദ്യമത്തിലുടെയാണ് സ്മാർട്ട് ടണൽ വകുപ്പ് പൂർത്തിറക്കിയിരിക്കുന്നത്. തികച്ചും യുഎഇ നിർമ്മിതമായ ഈ സംവിധാനം ലോകത്തിലെ തിരക്കോറിയ വിമാനതാവളത്തിലെ നടപടിയെ ഏറ്റവും സുഗമമാക്കുന്നുയെന്ന് മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ പറഞ്ഞു.നിലവിൽ ഇതിലൂടെ യാത്രചെയ്യാൻ മുൻകൂട്ടി ആളുകളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. എയർപോർട്ടിലെ എമിഗ്രേഷൻ കൗണ്ടറിന് അടുത്തുള്ള പവലിയനിലോ,അവിടെയുള്ള കിയോസ്ക്കുകളിലോ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.അതിനൊപ്പം എമിറേറ്റ്‌സ് ഐ ഡി ഉപയോഗിച്ചു സ്മാർട്ട് ഗേറ്റുകളിലുടെ യാത്ര ചെയ്യുന്ന ആളുകളുടെ വിവരങ്ങൾ മുൻപ് രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ അവർക്ക് നേരിട്ട് സ്മാർട്ട് ടണൽ ഉപയോഗിക്കാൻ കഴിയും.

എന്നാൽ ഇതിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർ അവരുടെ കാലാവധിയുള്ള പാസ്പോർട്ട് കയ്യിൽ കരുതണം .അതിന് ചുരുങ്ങിയത്‌ 6 മാസത്തെ വാലിഡിറ്റി ഉണ്ടായിരിക്കുകയും വേണം.ദുബൈ രാജ്യാന്തര വിമാനത്താവളം വഴി യാത്രക്കാരുടെ എണ്ണത്തിൽ വർഷതോറും റെക്കോർഡ് വർധനവാണ് ഉണ്ടായി കൊണ്ടിരിക്കുന്നത് .അത് കൊണ്ട് തന്നെ കടമ്പകൾക്ക് മുന്നിൽ കൂടുതൽ യാത്രക്കാർ കാത്തിരിക്കാതെ യാത്ര നടപടികൾ കൂടുതൽ വേഗത്തിലാകാനാണ് സ്മാർട്ട് ടണൽ പോലുള്ള നൂതന സംവിധാനങ്ങൾ സജ്ജീകരിച്ചുട്ടുള്ളതെന്ന് മേജർ ജനറൽ കൂട്ടിച്ചേർത്തു.അതിനിടയിൽ ഈ വർഷത്തെ ആദ്യത്തെ 6 മാസത്തിനുള്ളിൽ ദുബായിലുടെ യാത്ര ചെയ്തത് 27.4 ദശലക്ഷം പേരാണെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് അധിക്യതർ വ്യക്തമാക്കി.

1 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close