വാഷിങ്ടണ്‍: അമേരിക്കയില്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് പങ്കെടുത്ത പരിപാടിയില്‍ വന്‍ പ്രതിഷേധം. ബലൂചിസ്ഥാന്‍ യുവാക്കളാണ് പ്രതിഷേധവുമായി രംഗത്തു വന്നത്. പാകിസ്ഥാന് എതിരെയും പ്രാധാനമന്ത്രിയ്ക്കുമെതിരെയാണ് പ്രതിഷേധം നടത്തിയത്.
ബലൂച്ചിസ്ഥാനു സ്വാതന്ത്ര്യം വേണമെന്നുള്ള മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധം നടത്തിയത്. ഇമ്രാന് ഖാന് അമേരിക്കയിലുള്ള പാകിസ്ഥാനികളെ അഭിസംബോധന ചെയ്ത് പരിപാടിയില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു പ്രതിഷേധം. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇമ്രാന്ഖാന് അമേരിക്കയിലെത്തിയത്.
പ്രതിഷേധത്തിന്റെ വീഡിയോ വാര്‍ത്താ എജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.