കൊച്ചി : ഞാറക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ
, ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി എംഎല്‍എ എല്‍ദോ എബ്രഹാം.
പോലീസിനെ നിയന്ത്രിക്കാന്‍ ആരുമില്ല. അടുത്തിടെ നടന്ന സംഭവങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ എംഎല്‍എ ആശുപത്രിയില്‍ ചികിത്സയിലാണ്.
യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് അക്രമിച്ചതെന്നും എംഎല്‍എ ആരോപിച്ചു. കൊടിയുടെ നിറം നോക്കിയല്ല സി.പി.ഐ സമരത്തിനിറങ്ങുന്നത്. ഭരണപക്ഷത്തിരിക്കുമ്പോഴും നീതിക്കായി സമരം ചെയ്യേണ്ട അവസ്ഥയാണ് കേരളത്തിലുള്ളതെന്നും എല്‍ദോ എബ്രഹാം കുറ്റപ്പെടുത്തി.
സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജുവിനെ എസ്എഫ്ഐക്കാരും കഞ്ചാവ് മാഫിയകളും ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ സിഐ മുരളി നടപടിയെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച് നടത്തിയത്. ഐജി ഓഫീസില്‍ സംഘര്‍ഷമുണ്ടായതോടെ പോലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജ്ജും നടത്തുകയായിരുന്നു.