കോതമംഗലം: ശബരിമലയില്‍ ആചാര ലംഘനം നടത്തിയ ആക്ടിവിസ്റ്റുകളായ ബിന്ദുവിനെയും കനകദുര്‍ഗ്ഗയെയും പ്രകീര്‍ത്തിച്ച് കോളേജ് മാഗസിന്. കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് പുറത്തിറക്കിയ’ ആനകേറാമല ആടു കേറാമല ആയിരം കാന്താരി പൂത്തിറങ്ങി’ എന്ന മാഗസിനിലാണ് ബിന്ദുവിനെയും കനകദുര്‍ഗ്ഗയെയും ‘നവോഥാന നായികമാര്‍’ ആയി ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപണം നേരിട്ട ‘മീശ’ എന്ന നോവലിനും ആര്‍പ്പോ ആര്‍ത്തവത്തിനും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു.
ഹൈന്ദവ വിശ്വസത്തെയും ശബരിമല ആചാരങ്ങളെയും അപഹസിച്ചുകൊണ്ടുള്ള നിരവധി ലേഖനങ്ങളും മാഗസിനിലുണ്ട്. പിന്നില്‍ മലകേറി വരുന്നവര്‍ക്ക് ഒരു കൈ കൊടുത്ത്
ഊര്‍ജ്ജം നല്‍കാനും മാഗസിനിലൂടെ ആഹ്വാനം ചെയ്യുന്നു. ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ ദുരാചാങ്ങളാണ് നടക്കുന്നതെന്നും ഇത്തരം അനാചാരങ്ങളെ തകര്‍ത്തെറിയുന്നതാണ് സുപ്രീം കോടതി വിധിയെന്നും ‘ ശബരിമല വിധി തുറന്നിടുന്നത്’ എന്ന ലേഖനത്തില്‍ ആരോപിക്കുന്നു.
ഇടതുപക്ഷ രാഷ്ട്രീയ വക്താവായ ഡോ. വിനു പ്രകാശ് ആണ് മാഗസിന് സ്റ്റാഫ് എഡിറ്റര്‍. ഹൈന്ദവ സമൂഹത്തെ അവഹേളിക്കുന്ന മാഗസിന് പ്രധാന അധ്യാപകന്റെ കൂടി അറിവാടെയാണെന്നാണ് നിഗമനം. എന്നാല്‍ പിറവം പള്ളിയുമായി ബന്ധപ്പെട്ട കോടതി വിധിയെക്കുറിച്ചോ, മുത്വലാഖിനെക്കുറിച്ചോ മാഗസിനില്‍ പരാമര്‍ശമില്ല. മറ്റു വിഷയങ്ങളെ ഒഴിവാക്കി ശബരിമലയെ മാത്രം ഉയര്‍ത്തിപ്പിടിക്കുന്നത് മനപ്പൂര്‍വ്വം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം.