തിരുവനന്തപുരം: എസ്.പി ചൈത്ര തെരേസ ജോണിനെ ഭീകരതവിരുദ്ധ സേന മേധാവിയായി സര്‍ക്കാര്‍ നിയമിച്ചു . 2015 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണ്‍ ഭീകരത വിരുദ്ധ സേനയുടെ മേധാവിയാകുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ്.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ ചൈത്രയെ പിന്നീട് സ്ഥലം മാറ്റിയിരുന്നു. മെഡിക്കല്‍ കോളേജിനെതിരായ അക്രമണവുമായി ബന്ധപ്പെട്ട് ചില സിപിഎം യൂത്ത് വിംഗ് അംഗങ്ങള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്നു എസ് പി പറഞ്ഞിരുന്നു.എന്നാല്‍ റെയ്ഡില്‍ അവരെ കണ്ടത്താന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നായിരുന്നു സ്ഥലം മാറ്റം.നിലവില്‍ വനിത ബറ്റാലിയന്റെ ചുമതലയാണു എസ്പിയ്ക്കുള്ളത്.