അബുദാബി നിരത്തിലും സാലിക് ടോൾ ഗേറ്റുകൾ വരുന്നുവെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.
നിരവധി അഭ്യൂഹങ്ങളാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. ഒക്ടോബർ 15 മുതലാണ് അബുദാബിയിൽ സാലിക് നിലവിൽ വരികയെന്നും സാലിക് ഗേറ്റുകൾ സ്ഥാപിച്ച സ്ഥലങ്ങളെക്കുറിച്ചും നിരക്കുകളെക്കുറിച്ചുള്ള വിശദ വിവരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച കുറിപ്പിലുണ്ട്.അധികൃതർ ഈ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വർഷമാണ് അബുദാബിയിൽ വരാനിരിക്കുന്ന സാലിക്കുമായി ബന്ധപ്പെട്ട നടപടികൾക്ക് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ഉത്തരവിടുന്നത്. ആംബുലൻസുകൾ, സായുധ സേന, സിവിൽ ഡിഫൻസ് വാഹനങ്ങൾ, പൊതു ബസുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയെ സാലിക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു.