കുവൈറ്റ് സിറ്റി : പ്രവാസി മലയാളി കുവൈറ്റിലെ താമസ സ്ഥലത്ത് വച്ച് ഹൃദയാഘാദത്തെ തുടര്‍ന്ന് അന്തരിച്ചു. ആലപ്പുഴ വെണ്മണി മഠത്തിലേത്ത് പി വി മാത്യു (കൊച്ചുമോന് 63) ആണ് മരിച്ചത്. വീട്ടില്‍ വച്ച് ഹൃദയാഘാദം ഉണ്ടായ ഉടന്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അബ്ബാസിയ ഇന്ത്യന്‍ സാരി ഹൗസ് ബില്‍ഡിങ്ങിലായിരുന്നു താമസം. മൃതദേഹം ഫര്‍വാനിയ ദജീജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യ ശോശാമ്മ സഭാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ്. മക്കള്‍ : ജോഷ്വാ, മെറിന്. മരുമകന് : എല്‍ദോ
—