ലോകത്തെ ഏറ്റവും പ്രധാന ലാൻഡ്മാർക്കുകളിൽ ഒന്നായി അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് ഇടംപിടിച്ചു. ഗ്ലോബൽ ട്രാവൽ പ്ലാറ്റ് ഫോമായ ട്രിപ് അഡ്വൈസർ വിനോദ സഞ്ചാരികളിൽ നടത്തിയ ട്രാവലേഴ്സ് ചോയ്സ് അവാർഡ്സ് സർവേയിലാണ് ലോകോത്തര പട്ടികയിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് മൂന്നാം സ്ഥാനത്തെത്തിയത്. 68 രാജ്യങ്ങളിലെ 759 കേന്ദ്രങ്ങളാണ് ലോകത്തെ ഏറ്റവും പ്രധാന ലാൻഡ്മാർക്കുകളുടെ പട്ടികയിൽ ഇടംപിടിച്ചത്.ആദ്യത്തെ 10 പ്രധാനപ്പെട്ട ലാൻഡ്മാർക്കുകളിൽ ഏറ്റവും പുതിയതും ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കാണ്. കംബോഡിയയിലെ അംഗോർ വാട്ട്, സ്പെയിനിലെ പ്ലാസ ഡി എസ്പാന എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.