ഖമീസ്മുഷൈ: സൗദീഅറേബ്യയുടെ ആകാശത്ത് വീണ്ടും മിസൈല്‍ മുഴക്കങ്ങള്‍.രണ്ടുദിവസത്തിനിടെ മൂന്നിലേറെ തവണ നടന്ന ആക്രമണങ്ങളെ സഖ്യസേന തകര്‍ത്തതായി ഔദ്യോഗിക വാര്‍ത്താഏജന്‍സി അറിയിച്ചു.
ഖമീസ്മുഷൈത്തിലെ ജനവാസകേന്ദ്രത്തിന് നേരെ ഇറാന് പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണം നടത്തിയത്. യമനിലെ സന പ്രവിശ്യയില്‍ നിന്നാണ് ഖമീസിലെ ജനവാസകേന്ദ്രത്തിനുനേരെ മിസൈല്‍ ആക്രമണം നടത്തിയതെന്ന് സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.
സൗദിയുടെ വിമാനത്താവളങ്ങള്‍ക്ക് നേരെയുള്ള നിരന്തരമായ ആക്രമണം കൂടുതലും കിംഗ് ഖാലിദ് എയര്‍ബേസ് ലക്ഷ്യമാക്കിയാണെന്ന ഹൂതി വിമതരുടെ വാദം തുര്‍ക്കി അല്‍ മാലിക്കി തള്ളി.ഹൂതികള്‍ യഥാര്‍ത്ഥ യുദ്ധമാണ് ചെയ്യുന്നതെന്ന് സൗദി കുറ്റപ്പെടുത്തി.
ജൂലൈ 3 ന് അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ അക്രമത്തില്‍ 9 സാധാരണക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ജൂണ്‍ 12 ന് ഇരുപത്തിയാറ്പേര്ക്കും ജൂണ്‍ 23ന് അബഹയിലെ ആക്രമണത്തില്‍ ഒരു സിറിയക്കാരന് കൊല്ലപ്പെടുകയും21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.