അബുദാബി നഗരപരിധിക്ക് പുറത്ത് താമസിക്കുന്ന സാധാരണക്കാരായ ആളുകളുടെ വർഷങ്ങളായുള്ള വലിയ യാത്രാ പ്രശ്നത്തിനാണ് മുസഫയിൽ നിന്നും ദുബായിലേക്ക് നേരിട്ട് ബസ് സർവീസ് ആരംഭിച്ചതോടെ പരിഹാരമാവുന്നത്.മുസഫ ഷാബിയ ബസ് സ്റ്റേഷനിൽ നിന്നും ദുബായ് ഇബ്ൻ ബത്തൂത്തയിലേക്കാണ് ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്.25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ദുബായ് ആർ.ടി.എയുടെ ബസാണ് ഇപ്പോൾ മുസഫ ഷാബിയ ബസ് സ്റ്റേഷനിലേക്ക് സർവീസ് നടത്തുന്നത്.സാധാരണ ഗതിയിൽ മുസഫയിൽ താമസിക്കുന്ന ഒരാൾക്ക് അബുദാബി നഗരത്തിലുള്ള പ്രധാന ബസ് ടെർമിനലിൽ എത്തിയാൽ മാത്രമാണ് ദുബായ് ബസ് ലഭിക്കുമായിരുന്നത്. പുതിയ സർവീസ് മുസഫയിൽ നിന്ന് ആരംഭിച്ചതോടെ പകുതി സമയം കൊണ്ട് ഇനിമുതൽ ആളുകൾക്ക് ദുബായിലെത്താം.