ബെംഗളൂരു: കര്‍ണാടകയില്‍ ബി.എസ് യദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച്ച രാവിലെ പത്ത് മണിക്ക് വിശ്വാസ വോട്ട് തേടുമെന്നും പിന്നാലെ സാമ്പത്തിക ബില്ല് പാസാക്കുമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അധികാരം ഏറ്റെടുത്തതിന് പിന്നാലെ പ്രധാന് മന്ത്രി കിസാന്‍ സമ്മന്‍ പദ്ധിയില്‍ കര്‍ഷകര്‍ക്ക് രണ്ട് തവണകളായി 2000 രൂപ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയാകാന്‍ അവസരം തന്ന കര്‍ണാടയിലെ ജനങ്ങളോട് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി ഉടന്‍ ബന്ധപ്പെടുമെന്നും ആവശ്യമെങ്കില്‍ ഡല്‍ഹിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ സ്ഥാന മേല്ക്കുന്ന ഇരുപത്തി അഞ്ചാമത് മുഖ്യമന്ത്രിയാണ് യദ്യൂരപ്പ. മല്ലേശ്വരത്ത് ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് യദ്യൂരപ്പ സത്യപ്രതിജ്ഞക്കായി എത്തിയത്. ബിജെപി ആസ്ഥാനത്തെത്തിയ അദ്ദേഹം പ്രവര്‍ത്തകരോട് നന്ദിയും രേഖപ്പെടുത്തി.