ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന് ലംഘിച്ചു. പാക് വെടിവയ്പില്‍ ഒരു സൈനികന് വീര മൃത്യു. ലാന്‍സ്നായിക് രാജേന്ദ്ര സിംഗാണ് മരിച്ചത്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പാകിസ്ഥാന് യാതൊരു പ്രകോപനവും കൂടാതെ കുപ്വാരയിലെ മാര്‍ച്ചില്‍ സെക്ടറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവയ്പില്‍ ഗുരുതരമായ പരിക്കേറ്റ ലാന്സ്നായികിനെ ഉടനെ സമീപത്തുള്ള സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.