ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു.
ജയ്ഷേ മുഹമ്മദ് സംഘത്തിലെ പ്രധാന ബോംബ് നിര്‍മ്മാതാവായ മുഹമ്മദ് മുന്ന ലഹോരിയാണ് കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. കശ്മീരില്‍ നടന്ന ബോംബ് സ്ഫോടനങ്ങളിലെ മുഖ്യ സൂത്രധാരനാണ് ബിഹാരി എന്നറിയപ്പെടുന്ന ഇയാള്‍.
ഷോപിയാനിലെ ബോനാ ബന്‍സാറില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പെട്രോളിംഗിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.