കണ്ണൂര്‍: എസ് എഫ് ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ ഐ എസ് എഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട്. എസ്എഫ്ഐയ്ക്ക് രക്ത രക്ഷസിന്റെ സ്വഭാവമാണ്. ജനാധിപത്യം വാക്കുകളില്‍ മാത്രമാണ്. പല ക്യാമ്പസുകളിലും തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ നടത്തുന്നത് പോലും എസ്എഫ്ഐയുടെ ഒത്താശയോടെയാണെന്നും എ ഐ എസ് എഫ് വിമര്‍ശനം ഉന്നയിച്ചു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
കൊല്ലം ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടിലും എസ്എഫ്ഐയ്ക്കെതിരെ എ ഐ എസ് എഫ് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. വര്‍ഗീയ സംഘടനകളെക്കാള്‍ ഭയാനകമായിട്ടാണ് ക്യാംപസുകളില്‍ എസ്.എഫ്.ഐയുടെ പ്രവര്‍ത്തനമെന്നും എസ്എഫ്ഐ കലാലയങ്ങളില്‍ എഐഎസ്എഫിനെ മുഖ്യശത്രുവായി കാണുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു.
എസ്.എഫ്.ഐയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വര്‍ഗീയ ഫാസിസ്റ്റ് സംഘടനകള്‍ക്ക് ക്യാംപസുകളില്‍ വേരുറപ്പിക്കാന്‍ സഹായിക്കുന്നതാണെന്നും എഐഎസ്എഫ് കൊല്ലം ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.