തിരുവനന്തപുരം: പോലീസിലെ മൂന്നാം മുറക്കാരുടെ പട്ടിക ഉടന്‍ തയ്യാറാക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് ഡിജിപിയുടെ നിര്‍ദ്ദേശം.അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്നും ഡിജിപി പറഞ്ഞു.
പോലീസ് സേനയിലെ സമകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്നാംമുറക്കാരുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശം നകിയത് .
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഡിജിപിയുടെ നിര്‍ദേശം.നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഉള്‍പ്പെടെ പോലീസ് പ്രതിപ്പട്ടികയിലായ സാഹചര്യത്തിലാണ് മൂന്നാംമുറക്കാരെ പിടികൂടാനുള്ള നീക്കം നടത്തുന്നത്.
മൂന്നാം മുറയില്‍ കുപ്രസിദ്ധരായ പോലീസുകാരുടെ പട്ടിക തയ്യാറാക്കണം, ഇത്തരക്കാര്‍ ലോക്കല്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യം പ്രത്യേകം അറിയിക്കണമെന്നും ജില്ലാപോലീസ് മേധാവിയോട് ഡിജിപി ആവശ്യപ്പെട്ടു.
ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന് മൂന്നാംമുറ പ്രയോഗിച്ചതായി തെളിഞ്ഞാല്‍ നിയമപരമായും വകുപ്പും തലത്തിലും ശക്തമായ നടപടിയുണ്ടാകുമെന്നാണ് ഡിജിപി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളാ പോലീസ് സ്ഥിരമായി പഴി കേള്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. മുഖ്യമന്ത്രിയും മൂന്നാംമുറക്കാര്ക്ക് താക്കീത് നല്‍കിയിരുന്നു.
നിയമപാലകരില്‍ നിന്നു തന്നെ നിയമ ലംഘനമുണ്ടായാല്‍ നടപടി ഉണ്ടാവുമെന്ന് പോലീസ് മേധാവി മുന്‍പും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യമായാണ് ഇത്തരമൊരു പട്ടിക തയ്യാറാക്കാന്‍ ഉത്തരവിറങ്ങുന്നത്.പട്ടികയിലുള്ളവരെ പ്രത്യേകം നിരീക്ഷിക്കാനും മൂന്നാംമുറ തുടര്‍ന്നാല്‍ നിയമപരമായ നടപടി സ്ഥീകരിക്കാനുമാണ് തീരുമാനം.