കേരളീയ സംസ്കാരം ഓര്മ്മിപ്പിട്ടുകൊണ്ടുള്ള ചെണ്ടമേളവും , പുലിക്കളിയും, നാടന്‍ കലാരൂപങ്ങളും ആഘാഷയാത്രയുമൊക്കെയായി അബുദാബി മലയാളി സമാജത്തിന്റെ വേനലവധിക്കാല ക്യാമ്പ് ചങ്ങാതിക്കൂട്ടം സമാപിച്ചു. ക്യാമ്പ് ഡയറക്ടര്‍ അലക്സ് ആളൂപാടത്ത് രചനവും സംവിധാനവും നിര്‍വ്വഹിച്ച ഝാൻസി റാണി എന്ന ചവിട്ട് നാടകമായിരുന്നു സമാപന ചടങ്ങിലെ മുഖ്യ ആകര്‍ഷണം.
സമാജത്തിലെ സജീവപ്രവര്‍ത്തകര്‍ തന്നെ വേഷമിട്ട് 15 ദിവസം കൊണ്ട് ചിട്ടപ്പെടുത്തിയ നാടകം യു.എ.ഇ യില്‍ ആദ്യമായാണ് അവതരിപ്പിക്കുന്നത്. കൂടാതെ ക്യാമ്പിലൂടെ തയ്യാറാക്കിയ നാടന്‍ പാട്ടുകളും, തിരുവാതിരക്കളി, ഒപ്പന, വിവിധ സംഗീത പരിപാടികള്‍ എന്നിവയെല്ലാം കുട്ടികള്‍ അവതരിപ്പിച്ചത് സദസ്സിനും രക്ഷിതാക്കള്‍ക്കും ഹൃദ്യമായ അനുഭവമായി.
ക്യാമ്പ് അംഗങ്ങളുടെ രചനകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സ്മരണികയുടെ പ്രകാശനവും നടന്നു.കഥകളിലൂടെയും കളികളിലൂടെയും കുട്ടികളുടെ കഴിവുകള്‍ പുറത്തു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് വേനലവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചത്. സമാജം പ്രസിഡന്റ് ഷിബു വർഗീസ്, യു.എ.ഇ എക്സ്ചേഞ്ച്, എന്‍.എം.സി പ്രതിനിധി മൊയ്തീന് കോയ, മാധ്യമ പ്രവർത്തകൻ എൻ.എം അബുബക്കർ, ജനറൽ സെക്രട്ടറി പി.കെ.ജയരാജ് , വൈസ് പ്രസിഡന്റ് സലീം ചിറക്കല്‍, ട്രഷറര്‍ അബ്ദുള്‍ ഖാദര്‍ തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുത്തു.