കോഴിക്കോട്: എഴുത്തുകാരനും പ്രകൃതി ചികില്‍സകനുമായ പി.എന്‍ ദാസ് (72) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം .
ഒരു തുള്ളി വെളിച്ചം എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ കെ ആര്.നമ്പൂതിരി എന്‍ഡോവ്മെന്റ് പുരസ്ക്കാരം നേടിയിട്ടുണ്ട്. ദീപാങ്കുരന് എന്ന തൂലികാ നാമത്തില്‍ ആയിരുന്നു ലേഖനങ്ങള്‍ എഴുതിയിരുന്നത്.
അടിയന്തരാവസ്ഥ കാലത്ത് തടവു ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. കോഴിക്കോട് നിന്നാരംഭിച്ച വൈദ്യശാസ്ത്രം എന്ന മാസികയിലാണ് എഡിറ്റോറിയലുകള്‍ എഴുതിയിരുന്നത്.