തിരുവനന്തപുരം: ആലപ്പുഴയിലെ പോസ്റ്റര്‍ വിഷയത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് പാര്‍ട്ടി ബോധമില്ല. വിമര്‍ശനം ഉന്നയിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണ്, പരസ്യമായിട്ടല്ല . അവര്‍ ചെയ്തത് പാര്‍ട്ടി വിരുദ്ധ നടപടിയാണെന്നും കാനം പറഞ്ഞു.
പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ വേഗത്തില്‍ തന്നെ പോലീസ് പ്രതികളെ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. കേസ് അതിന്റെ വഴിക്ക് പോകുമെന്നും കാനം കൂട്ടിചേര്‍ത്തു. എറണാകുളത്തെ പോലീസ് നടപടിയില്‍ ഉത്തരവാദിത്വമുള്ള സെക്രട്ടറിയായി പെരുമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടന്ന സമയം തന്നെ മുഖ്യമന്ത്രിയോട് അതൃപ്തി അറിയിച്ചിരുന്നു. അപ്പോള്‍ തന്നെ അന്വേഷണത്തിന് ഉത്തരവിറക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി ഇടപ്പെട്ടതിനാലാണ് അന്വേഷണം വേഗത്തില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്ന ശേഷം വേണ്ടനടപടി സര്‍ക്കാര്‍ എടുക്കുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.