കൊച്ചി: ഡിഐജി ഓഫീസ് മാര്‍ച്ചില്‍ പങ്കെടുത്ത എംഎല്‍എ എല്‍ദോ എബ്രഹാം അടക്കമുള്ള സി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സി പി ഐ ജില്ലാ സെക്രട്ടറി പി രാജു ഒന്നാം പ്രതിയും, എല്‍ദോ എബ്രഹാം രണ്ടാം പ്രതിയുമായാണ് കേസെടുത്തത്.
നിയമ വിരുദ്ധമായി സംഘടിക്കുക പോലീസിനെ അക്രമിക്കുക പൊതു മുതല്‍ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് സമരം ചെയ്ത സി പി ഐ നേതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എണ്ണൂറോളം സി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്തത് പോലീസ് ഗൂഢാലോചനയുടെ ഭാഗമെന്ന് സി പി ഐ ആരോപിച്ചു .
എം എല്‍ എയ്ക്ക് പരിക്ക് പറ്റിയതിനു കൃത്യമായ തെളിവുണ്ടെന്നും , ലാത്തിച്ചാര്‍ജ്ജ് നടത്തിയതും ഗൂഢാലോചനയുടെ ഭാഗമാണെന്നും സി പി ഐ ജില്ലാ സെക്രട്ടറി ആരോപിച്ചു. ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പ് സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത നടപടി അംഗീകരിക്കാനാവില്ലെന്നും സി പി ഐ ജില്ലാ കമ്മിറ്റി ആരോപിച്ചു.