കൊച്ചി : വൈറ്റില മേല്‍പ്പാലം നിര്‍മ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് രംഗത്ത്. ഇടത്-വലത് മുന്നണികള്‍ തമ്മിലുള്ള പുതിയ രാഷ്ട്രീയ ഏറ്റുമുട്ടലിന് പുതിയ വഴിയൊരുക്കുകയാണ് വൈറ്റില മേല്‍പ്പാലം.
പാലാരിവട്ടം മേല്‍പ്പാലം നിര്മ്മാണത്തിലേതിനു സമാനമായ പാളിച്ചകള്‍ വൈറ്റില മേല്പ്പാലത്തിനുമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പിലെ ക്വാളിറ്റി കണ്ട്രോള് വിഭാഗമാണ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് ക്രമക്കേടിനെ പറ്റി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് രംഗത്തെത്തിയത്.
വൈറ്റില മേല്‍പ്പാലം ഇ.ശ്രീധരനെ കൊണ്ട് പരിശോധിപ്പിക്കണമെന്നും സമഗ്ര അന്വേഷണം വേണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു. ക്രമക്കേടിനെപ്പറ്റി അന്വേഷിക്കുന്നതിനു പകരം ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രിയുടെ നിലപാട് കേട്ടുകേള്‍വിയില്ലാത്തതാണെന്നും എംഎല്‍എ പറഞ്ഞു.
ഇടതു മുന്നണി ഭരണകാലത്ത് നിര്‍മ്മാണം തുടങ്ങിയ വൈറ്റില മേല്‍പ്പാലത്തില്‍ ക്രമക്കേടുണ്ടെന്നു കണ്ടെത്തിയത് കോണ്‍ഗ്രസ്സിന് വലിയ രാഷ്ട്രീയ ആയുധമാവുകയാണ്.
പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണ ക്രമക്കേടിന്റെ പേരില്‍ ഇടതു മുന്നണി യുഡിഎഫിനെ കടന്നാക്രമിക്കുന്നതിനിടെയാണ് വൈറ്റില മേല്‍പ്പാലത്തിനും ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തുന്നത്. ഈ സാഹചര്യത്തില്‍ വിപുലമായ രാഷ്ട്രീയ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ്സ് തീരുമാനം.