പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്വര്‍ണം കടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. ജുവലറിയിലെ ജീവനക്കാരന് ഉള്‍പ്പെടെയുള്ള സംഘത്തെയാണ് പോലീസ് പിടികൂടിയത്. കോഴഞ്ചേരിയില്‍ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. ആസൂത്രണം നടത്തിയത് ജൂവലറി ജീവനക്കാന് അക്ഷയ് പാട്ടീലിന്റെ നേതൃത്വത്തില്‍. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. അക്ഷയ് ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
പത്തനംതിട്ട നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷ്ണ ജുവലറിയില്‍ ഇന്ന് വൈകിട്ടോടെയാണ് മോഷണം നടന്നത്. ജുവലറിയില്‍ നിന്നും നാലര കിലോയോളം സ്വര്‍ണമാണ് കവര്‍ന്നത്. ജുവലറി ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷമാണ് മോഷണം നടത്തി രക്ഷപ്പെടുകയായിരുന്നു.
ഞായറാഴ്ച്ചയായതിനാല്‍ നഗരത്തില്‍ തിരക്ക് കുറവായിരുന്നു. അതിനാല്‍ മോഷ്ടാക്കള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ കവര്‍ച്ച നടത്താന്‍ സാധിച്ചു. കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടരുന്നു.