തിരുവനന്തപുരം : വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍
ആറുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, മൂന്ന് പേരെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ബാബു (50), രഞ്ജിത്ത് (29), സുജന്‍(29), ജോയിഷ്(21), ജോണ്‍(35), ജോബ്(39), ജെസ്റ്റിഷ്(25), ലെനിന്(27), സില്‍വടിമ(38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എല്ലാവര്ക്കും തലയ്ക്കാണ് പരിക്ക്.
കോസ്റ്റല്‍ പോലീസ് സ്റ്റേഷനു സമീപം ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഒരു മാസം മുന്‍പും ഇവിടെ മത്സ്യത്തൊഴിലാളി സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. എന്നാല്‍ പോലീസ് ഇടപെട്ട് ഇത് പരിഹരിച്ചു.
ഇന്ന് വീണ്ടും തൊഴിലാളിസംഘങ്ങള്‍ തമ്മിലുള്ള പ്രശ്നം രൂക്ഷമായി. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘത്തിലുള്ള എല്ലാവര്‍ക്കുമെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്