കായംകുളം: കായംകുളം കട്ടച്ചിറ പള്ളിയില്‍ പ്രതിഷേധം. പള്ളിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യാക്കോബായ വിഭാഗത്തിന് നേരെ പോലീസ് ലാത്തി വീശി.
സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ തര്‍ക്കം നിലനില്‍ക്കുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം കയറിയതിനെതിരെയാണ് യാക്കോബായ വിഭാഗം പ്രതിഷേധമാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി . സ്ത്രീകളും കുട്ടികളും അടക്കം നിരവധി വിശ്വാസികള്‍ക്ക് പരിക്കേറ്റു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. ഇപ്പോള്‍ ചര്‍ച്ച നടത്തുകയാണ്.
പ്രതിഷേധക്കാരെ തടയാനെത്തിയ പോലീസുമായി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നാണ് പോലീസ് ലാത്തി വീശിയത്.