തൃശൂര്‍:ചായ വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ പ്രകോപിതനായ പ്രതി പോലീസുകാരനെ വിലങ്ങുകൊണ്ട് തല്ലി. മോഷണക്കേസില്‍ പിടിയിലായ പ്രതി രാമചന്ദ്രനാണ് പോലീസുകാരനെ വിലങ്ങുകൊണ്ട് തല്ലിയത്.ചാലക്കുടിയിലാണ് സംഭവം നടന്നത്. രാമചന്ദ്രനെതിരെ പോലീസ് കേസെടുത്തു.
തിരുവനന്തപുരത്തെ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാളെ മോഷണക്കേസിന്റെ വിചാരണയ്ക്ക് ചാലക്കുടി കോടതിയില്‍ എത്തിച്ചതായിരുന്നു.കോടതിയില്‍ കയറുന്നതിനു മുന്‍പ് രാമചന്ദ്രന് ചായ കുടിക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ചായ കുടിക്കാമെന്ന് പോലീസുകാരനായ പ്രപിന്‍ മറുപടി നല്കി.
ഇതില്‍ പ്രകോപിതനായ പ്രതി കോടതിയില്‍ വച്ച് വിലങ്ങഴിക്കുന്നതിനിടെ പ്രപിനെ മര്‍ദ്ദിക്കുകയായിരുന്നു.
പോലീസുകാരനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രപിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍
അറിയിച്ചു.
പിന്നീട് ചാലക്കുടി പോലീസ് കോടതിയിലെത്തി പ്രതിയെ മജിസ്ട്രേറ്റിനു
മുന്പില് ഹാജരാക്കുകയായിരുന്നു.പോലീസുകാരനെ മര്‍ദ്ദിച്ചതിനും കോടതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനും രാമചന്ദ്രനെതിരെ കേസെടുത്തു.