ബംഗ്ലൂരു: പ്രശസ്തമായ കോഫീ ഷോപ്പ് ശൃംഖലയായ കഫേ കോഫീഡേ ഉടമ സിദ്ധാര്‍ത്ഥയെ കാണാനില്ലെന്ന് പരാതി.ഇന്നലെ മുതലാണ് മംഗലാപുരത്തായിരുന്ന സിദ്ധാര്‍ത്ഥയെ കാണാതായത്. മുന്‍ കേന്ദ്രമന്ത്രിയും കര്‍ണ്ണാടക മുഖ്യമന്ത്രിയുമായിരുന്ന എസ്.എം.കൃഷ്ണയുടെ മൂത്തമകള്‍ മാളവികയാണ് ഭാര്യ.രണ്ട് ആണ്‍കുട്ടികളുണ്ട്.
ചിക്മംഗ്ലൂരുവിലേയ്ക്ക് ബിസിനസ്സ് ആവശ്യത്തിന് എത്തിയശേഷമാണ് കാണാതായിരിക്കുന്നത്. നേത്രാവതി നദിയ്ക്ക് കുറുകെയുള്ള പാലത്തിന് സമീപം വച്ച് രാത്രി 9 മണിയോടെ കാറില്‍ നിന്നിറങ്ങിയ ആളെ പിന്നീട് കാണാതാവുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ പറഞ്ഞത്. മംഗലാപുരത്തുനിന്ന് കേരളത്തിലേയ്ക്ക് വരികയായിരുന്നു എന്നാണ് വിവരം.
മൈന്‍ഡ് ട്രീ എന്ന സോഫ്റ്റവെയര്‍ കമ്പനിയിലെ ഓഹരി വല്‍പ്പനയും ഈയിടയ്ക്ക് നടന്ന ആദായനികുതി വകുപ്പ് റെയ്ഡുമെല്ലാം വാര്‍ത്തയായിരുന്നു.കൊക്കകോളയുമായി കഫേ കോഫീ ഡേ വില്‍പ്പന സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നതായും മാധ്യമങ്ങളില്‍ വാര്‍ത്തപ്രചരിച്ചിരുന്നു.