മുംബൈ : മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കി കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനക്കുതിപ്പില്‍ ആകൃഷ്ടരായാണ് ബിജെപിയിലേക്ക് ചേക്കേറുന്നതെന്ന് എംഎല്‍എമാര്‍ പറഞ്ഞു . നാല് കോണ്‍ഗ്രസ്സ്-എന്സിപിഎം എംഎല്‍എമാര്‍ കൂടി രാജി വച്ചിരിക്കുകയാണ്.
എന്‍സിപി ,എംഎല്‍എമാരായ ശിവേന്ദ്രസിന്ഹരാജെ ഭോസലെ , വൈഭവ്പിച്ചാദ്, സന്ദീപ് നായിക്ക് എന്നിവരും കോണ്‍ഗ്രസ്സ് എംഎല്‍എ കാളിദാസ് കൊലാംബകര് എന്നിവരുമാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയത്.
ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് സൂചന.
നാലു പേരും ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് കരുതുന്നത്.എന്‍സി നേതാവും മുന്‍ മന്ത്രിയുമായ മധുകര്‍ പിച്ചാദിന്റെ മകനാണ് വൈഭവ് പിച്ചാദ്.