ഹൈദരാബാദ്: അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയ സ്വകാര്യ പണമിടപാടുകാരനെ ഒരു കോടി മോചനദ്രവ്യം കൊടുത്ത് മോചിപ്പിച്ചു .ഗജേന്ദ്ര പരാഖ് എന്ന പണമിടപാടുകാരനെയാണ് ബന്ധുക്കള്‍ മോചനദ്രവ്യം നല്കി മോചിപ്പിച്ചത്.കഴിഞ്ഞ ദിവസം രാവിലെയാണ് പരാഖിനെ മുഖം മൂടി ധരിച്ച നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്.
നഗരത്തില്‍ നിന്ന് 9 കിലോമീറ്റര്‍ ഉള്ളോട്ടു മാറിയുള്ള ഗോഡൗണിലേക്കാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് പരാഖിന്റെ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ട് മൂന്ന് കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.പണം നല്‍കിയില്ലെങ്കില്‍ പരാഖിനെ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. അവസാനം ഒരു കോടിരൂപ നല്കിയാല് വിട്ടയയ്ക്കാമെന്ന് അജ്ഞാത സംഘം സമ്മതിക്കുകയായിരുന്നു.
ബന്ധുക്കള്‍ 1 കോടി രൂപ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പരാഖിനെ വിട്ടയച്ചു. തട്ടിക്കൊണ്ടു പോയവരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കൈയ്ക്കും കണ്ണിനും പരിക്കേറ്റ പരാഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.