തൃശ്ശൂര്‍: ഫോണില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഹോട്ടലില്‍ നിന്ന് ഓണ്‍ലൈന്‍ വഴി പണം തട്ടിയ സംഘത്തിന്റെ തലവന്‍ പിടിയില്‍. ഉത്തര്‍പ്രദേശ് മഥുര ബിഷംഭര സ്വദേശി ദില്‍ബാഗ് ആണ് തൃശ്ശൂരില്‍ പിടിയിലായത്.
പട്ടാളക്കാരന് എന്നു പരിചയപ്പെടുത്തി ഹോട്ടലുകളിലേക്കു വിളിക്കുന്ന ഇയാള്‍ ക്യാംപില്‍ പട്ടാളക്കാര്‍ക്ക് ഭക്ഷണം പാഴ്സലായി വേണമെന്ന് ആവശ്യപ്പെട്ട് ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ആരും എത്താതിനെ തുടര്‍ന്ന് കടയുടമ തിരികെ ബന്ധപ്പെട്ടപ്പോള്‍ എത്താന്‍ സാധിക്കില്ലെന്നും ഓണ്‍ലൈന്‍വഴി പണമടക്കാന്‍ ബാങ്ക് വിവരങ്ങള്‍ വാട്സ്ആപ്പ് വഴി അയയ്ക്കാനും ആവശ്യപ്പെട്ടു. ഇത്തരത്തില്‍ നിമിഷങ്ങള്‍ക്കകം വലിയൊരു തുക അകൗണ്ടില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു.
സമാനമായ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതായി സൂചനയുണ്ടെങ്കിലും നാണക്കേടു കാരണം പലരും പരാതി നല്കാത്തതിനാല് പോലീസിന് നടപടിയെടുക്കാന്‍ സാധിച്ചിരുന്നില്ല.
ഉത്തര്‍പ്രദേശ്,രാജസ്ഥാന്, ഡല്‍ഹി എന്നിവടങ്ങളിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പു സംഘങ്ങളുടെ പ്രവര്‍ത്തനമെന്നാണ് പോലീസിന്റെ നിഗമനം.തോക്കുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളും പുറത്തുനിന്നുള്ള ആളുകളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവും ഇവരുടെ പക്കലുണ്ടെന്ന് പോലീസ് പറയുന്നു.
സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ എസിവി വി.കെ.രാജു,ജില്ലാ ക്രൈംബ്രാഞ്ച് എസിപി സി.ഡി ശ്രീനിവാസന് തുടങ്ങിയവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.