റിയാദ്: സ്ത്രീകളുടെമേലുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തി സൗദി അറേബ്യ. പുരുഷ രക്ഷകര്‍ത്താക്കളുടെ അനുമതിയില്ലാതെ സൗദി ഭരണകൂടം സ്ത്രീകള്‍ക്ക് വിദേശയാത്രകള്‍ക്ക് അനുമതി നല്കി. 21 വയസ്സിനു മുകളിലുള്ള എല്ലാ വനിതകള്‍ക്കും പുരുഷ രക്ഷകര്‍ത്താക്കളുടെ അനുമതിയില്ലാതെ ഇനി മുതല്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാം.
ഇതോടെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പാസ്പോര്‍ട്ടിനും വിദേശയാത്രകള്‍ക്കും ഉള്ള നിയമം തുല്ല്യമായി. വിവാഹം,വിവാഹമോചനം,കുട്ടികളുടെ ജനനം എന്നിവ രജിസ്റ്റര്‍ ചെയ്യുന്നതിനും വനിതകള്‍ക്ക് സൗദി ഭരണകൂടം അനുമതി നല്കി.
വെള്ളിയാഴ്ചയോടെയാണ് സ്ത്രീകള്‍ക്കനുകൂലമായ ചരിത്ര നിയമം നിലവില്‍ വന്നത്. വൈകല്യം,ലിംഗഭേദം എന്നീ വിവേചനങ്ങള്‍ കൂടാതെ എല്ലാ പൗരന്മാര്ക്കും തുല്യ ജോലിക്കുള്ള അവകാശവും ഈ നിയമം ഉറപ്പ് നല്കുന്നു.
നിയമം പ്രാബല്ല്യത്തില്‍ വരുന്നതുവരെ സൗദി വനിതകള്‍ക്ക് വിദേശയാത്ര നടത്തണമെങ്കില്‍ ഭര്‍ത്താവിന്റെയോ, പിതാവിന്റെയോ,അടുത്ത ബന്ധമുള്ള പുരുഷ രക്ഷകര്‍ത്താവിന്റെയോ അംഗീകാരം ആവശ്യമായിരുന്നു.
സൗദി വനിതകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി ലഭിച്ചിരുന്നു.2018 ജൂണ്‍ 24 മുതല്‍ 1,20,000 ലേറെ വനിതകളാണ് സൗദിയില്‍ ഡ്രൈവിംങ് ലൈസന്‍സ് സ്വന്തമാക്കിയത്.