ജയ്പൂര്‍: പരീക്ഷ എഴുതുന്നതിനിടെ വിശന്നു കരഞ്ഞ കൈകുഞ്ഞിനെ മുലയൂട്ടണമെന്നാവശ്യപ്പെട്ടിട്ടും അധികൃതര്‍ അനുവദിച്ചില്ലെന്ന് പരാതി. കുഞ്ഞിന്റെ പിതാവാണ് പരാതിയുമായി രംഗത്തെത്തിയത്. സപ്ലിമെന്ററി പരീക്ഷ എഴുതാനെത്തിയ യുവതിക്കും എട്ട് മാസം പ്രയമായ കുഞ്ഞിനുമാണ് അധികൃതരില്‍ നിന്നും ദുരനുഭവം ഉണ്ടായത്.
ജയ്പൂരിലെ എസ്എസ് ഡെയ്ന്‍ സുബോധ് പിജി മഹിളാ വിദ്യാലയത്തില്‍ ഹിസ്റ്ററി പരീക്ഷ എഴുതാനെത്തിയതാണ് നിര്‍മ്മലാ കുമാരിയെന്ന ഇരുപത്തിമൂന്ന്കാരി. നിര്‍മ്മല പരീക്ഷയെഴുതുന്ന സമയത്ത് ഭര്‍ത്താവ് കുളു രാം ബൈരവയും എട്ട് മാസം പ്രായമായ കുഞ്ഞും സ്കൂളിന് പുറത്ത് കാത്തരിക്കുകയായിരുന്നു. ഇതിനിടെ കുഞ്ഞ് വിശന്ന് കരയാന്‍ തുടങ്ങി. തുടര്‍ന്ന് തന്നെ അകത്തേക്ക് വിടണമെന്ന് സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. അദ്ദേഹം തന്നെ സ്കൂളിനകത്തേക്ക് പ്രവേശിപ്പിച്ചു.
എന്നാല്‍ സ്കൂളിനകത്തുണ്ടായിരുന്ന മുതിര്‍ന്ന സ്ത്രീയോട് കുഞ്ഞിനെ അമ്മയുടെ പക്കലെത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അനുവദിച്ചില്ല. മറ്റൊരു അധ്യാപികയോടും കലൂം രാം കുഞ്ഞിനെ മുലയൂട്ടാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചു. എന്നാല്‍ ഇവരും ആവശ്യം നിരസിക്കുകയായിരുന്നു. ഇതോടെ കുഞ്ഞിനേയും കൊണ്ട് കലൂ രാം പുറത്തിറങ്ങി പരീക്ഷ തീരുന്നത് വരെ കാത്തിരുന്നു.
പരീക്ഷ എഴുതുന്ന സമയത്ത് പുറത്ത് നിന്നും ആരേയും കാണാന്‍ നിയമം അനുവദിക്കില്ലെന്നും നിയമം അനുശാസിക്കുന്നത് പ്രകാരം മാത്രമെ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നുമാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.