കൊച്ചി:നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ ഒന്നാം പ്രതിയായ എസ്ഐ സാബു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തത് എസ്പി അടക്കമുള്ളവരുടെ അറിവോടെയാണെന്നും, ജയിലിലെത്തിക്കുന്നവരെ പരിക്ക് ഉണ്ടായിരുന്നില്ലെന്നുമാണ് എസ്ഐയുടെ ജാമ്യാപേക്ഷയിലെ പ്രധാന വാദം.
കസ്റ്റഡിയില്‍ രാജ്കുമാറിന് നേരിടേണ്ടി വന്നത് അതി ക്രൂര മര്‍ദ്ദനമാണെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കോടതിയെ അറിയിച്ചിരുന്നു. രാജ്കുമാറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു എന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കേസില്‍ രാജ്കുമാറിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, മെഡിക്കല്‍ രേഖകള്‍, തുടങ്ങിയ എല്ലാ രേഖകളും ഇന്ന് ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് മേല്‍ ഉദ്യോഗസ്ഥരുടെ അറിവോടു കൂടിയാണെന്നും കസ്റ്റഡിയില്‍ നിന്ന് ജയിലില്‍ എത്തിക്കുന്നത് വരെ രാജ്കുമാറിന് പരിക്കുണ്ടായിട്ടില്ലെന്നുമാണ് കേസിലെ ഒന്നാം പ്രതിയായ സാബു ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. ദേവികുളം സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് സാബു ഇപ്പോള്‍.
രാജ്കുമാര് കേസില്‍ സാബു അടക്കം ഏഴ് പേരാണ് അറസ്റ്റിലായത്.