കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റ പുത്തൂര്‍ വയലില്‍ മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പ്പെട്ടു.
കൈരളി ചാനല്‍ റിപ്പോര്‍ട്ടര്‍ അനൂപ്,റിപ്പോര്‍ട്ടര്‍ ചാനലിലെ മനു എന്നിവര്‍ സഞ്ചരിച്ച കാര്‍ ആണ് ഒഴുക്കില്‍പ്പെട്ടത്.
ഇരുവരും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മംഗളം ചാനല്‍ റിപ്പോര്‍ട്ടര്‍ ജിംഷിന്റെ വീട്ടിനു മുകളിലേക്ക് മരം വീണതിനെ തുടര്‍ന്ന് അവിടേക്ക് പോകുന്ന വഴിയിലാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്.
പിന്നീട് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് കാര്‍ കരയ്ക്കെത്തിച്ചത്.