കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. കുറ്റ്യാടിപ്പുഴയുടെയും കൈവഴികളുടെയും ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രണ്ട് ദിവസമായി വടക്കന്‍ കേരളത്തില്‍ മഴ ശക്തമാണ്.
കബനി നദിയിലെ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ബീചനഹള്ളി ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തി. മഴ ശക്തമായതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ എട്ടു ഷട്ടറുകളും തുറന്നു.
കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകളുടെ ഷട്ടറുകളും തുറന്നു. 30 സെന്റി മീറ്റര്‍ ഉയരത്തിലാണ് ഷട്ടറുകള്‍ തുറക്കുന്നത്. നദികളുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.