കുവൈറ്റ് സിറ്റി : കുവൈറ്റ് കെ.എം.സി.സി. സംസ്ഥാന ആർട്സ് വിംഗിന്റെ നേതൃത്വത്തിൽ ബലിപെരുന്നാൾ ദിനത്തിൽ ഈദ് മിലൻ’19 സംഘടിപ്പിക്കുന്നു. 2019 ആഗസ്ത് 11 നു വൈകുന്നേരം 6.30 മുതൽ അബ്ബാസിയ നോട്ടിംഗ് ഹാം സ്കൂളിൽ നടക്കുന്ന പരിപാടി പാട്ടും കഥയും ചരിത്രവും കോർത്തിണക്കിക്കൊണ്ട് മലയാളത്തിന്റെ പ്രിയ കലാകാരൻ നവാസ് പാലേരി നയിക്കുന്നു. കൂടാതെ കുവൈത്തിലെ കലാകാരന്മാർ ഒരുക്കുന്ന ദഫ്മുട്ട്, കോൽക്കളി, ഒപ്പന, അറബിക്ക് ഡാൻസ് എന്നിവയും പരിപാടിക്ക് മാറ്റുകൂട്ടും. കലാ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിപാടിയിലേക്ക് കുവൈത്തിലെ മുഴുവൻ കലാ ആസ്വാദകരേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്ര , വൈസ് പ്രസിഡണ്ടും ആർട്സ് വിംഗ് ചെയർമാനുമായ ഹാരിസ് വള്ളീയോത്ത്, ജനറൽ കൺവീനർ ഷാഫി കൊല്ലം എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു