കുവൈറ്റ് സിറ്റി : കഴിഞ്ഞ അഞ്ച് വര്‍ഷക്കാലവും വിദേശങ്ങളില്‍ ജോലിചെയ്ത് ജീവിക്കുന്ന പ്രവാസികള്‍ പ്രാണന്‍പോലെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്ന പേര് സുഷമാസ്വരാജ് എന്നായിരുന്നു.
വിദേശ മണ്ണില്‍ ജോലിചെയ്ത് ജീവിക്കുന്ന ഓരോ ഇന്ത്യാക്കാരനും അവരുടെ ഒടുവിലത്തെ ആശ്രയമായിരുന്നില്ല സുഷമാസ്വരാജ്. മറിച്ച് പ്രതിസന്ധികളിലും പ്രശ്നങ്ങളിലും കാലിടറി വീണുപോകുമ്പോള്‍ കൈപിടിച്ചുയര്‍ത്തുന്ന ആദ്യത്തെ അഭയകേന്ദ്രമായിരുന്നു. സ്നേഹമയിയാരുന്നു ആ വിദേശകാര്യമന്ത്രിയെന്ന് കുവൈറ്റിലെ പ്രവാസി സമൂഹം ഓര്‍മ്മിക്കുന്നു. തൊഴില്‍ തട്ടിപ്പുകള്‍ക്കും വിസ തട്ടിപ്പുകള്ക്കുമൊക്കെ ഇരകളായി വിദേശജയിലുകളില്‍ അടച്ചുപൂട്ടപെട്ടവര്ക്ക് പോലും ആശ്വാസത്തിന്റെയും പ്രത്യാശയുടേയും ആള്‍രൂപമായി. ഭീതിജനകാമയ യുദ്ധഭൂമികളില്‍ നിന്നുപോലും പ്രവാസികളായ ഇന്ത്യാക്കാരെ ഒരു പോറല്‍പോലുമേല്‍പ്പിക്കാതെ മാതൃരാജ്യത്ത് തിരിച്ചെത്തിച്ചതൊക്കെ ചരിത്രമോര്‍ക്കുന്ന വീരേതിഹാസങ്ങളാണ്.