കുവൈറ്റ് സിറ്റി – ഇന്ത്യയുടെ മുൻ വിദേശ കാര്യ മന്ത്രിയും, ബിജെപിയുടെ മുതിർന്ന നേതാവുമായിരുന്ന സ്വർഗീയ സുഷമാസ്വരാജിന്റെ നിര്യാണത്തിൽ സംസ്കൃതി കുവൈറ്റ് അനുശോചന യോഗം സംഘടിപ്പിച്ചു. അബ്ബാസിയയിൽ ചേർന്ന യോഗത്തിൽ പ്രവാസി സമൂഹത്തിലെ വിവിധ മേഖലയിൽ ഉള്ളവൾ പങ്കെടുത്തു. പ്രസിഡന്റ് ഹരിദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയിന്റ് സെക്രട്ടറി സന്തോഷ് കൈമൾ സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്റ് ഉദയൻ കൊറാത് അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടർന്ന് എക്സിക്യൂട്ടീവ് മെന്പര്‍മാരായ ശ്രീനിവാസൻ, ബാബു, മധുസൂദനൻ നായർ വനിതാ വിഭാഗം ഭാരവാഹികളായ സീന രാജൻ, അജിത ശ്രീനിവാസൻ, നീന ഉദയൻ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. സുഷമാജിയുടെ നിസ്വാർത്ഥ രാഷ്ട്ര സേവനത്തെ കുറിച്ച് അനുസ്മരിക്കുകയും അവരുടെ നിര്യാണത്തിൽ അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയുണ്ടായി.