News

കനത്ത മഴ; ആശങ്കയില്‍ കുട്ടനാട്

ആലപ്പുഴ:കുട്ടനാട്ടിലേക്ക് കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറി താമസിക്കുകയാണ് ജനങ്ങള്‍.ചങ്ങനാശ്ശേരി -ആലപ്പുഴ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചെറിയ വാഹനങ്ങള്‍ക്ക് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍ കഴിഞ്ഞ പ്രളയകാലത്തെപോലെ ഭയപ്പെടേണ്ട സാഹചര്യം നി്‌ലവില്‍ ഇല്ലെന്ന്് ജില്ലാ ഭരണകൂടം അറിയിച്ചു.

കഴിഞ്ഞതവണത്തേതു പോലെ ഇത്തവണ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. എങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായാല്‍ വീടുകളില്‍ വെള്ളം കയറുമെന്നുറപ്പാണ്.

അതുകൊണ്ടുതന്നെ വീട്ടുപകരണങ്ങളടക്കമുള്ള സാധനങ്ങള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറ്റികഴിഞ്ഞു. സ്ഥിതിരൂക്ഷമായാല്‍ ബന്ധുവീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറാനുള്ള തയ്യാറെടുപ്പിലാണ് കുട്ടനാട്ടുകാര്‍.

ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ കിടങ്ങറ, മങ്കൊമ്പ് എന്നിവിടങ്ങളില്‍ വെള്ളം കയറിയതോടെ, ചെറിയ വാഹനങ്ങളിലെ യാത്ര ദുഷ്‌കരമായി. രണ്ടാംവിള കൃഷി നശിക്കാതിരിക്കാന്‍ മോട്ടോറുകള്‍ ഉപയോഗിച്ച് പാടങ്ങളിലെ വെള്ളം പമ്പ് ചെയ്തു കളയുന്നുണ്ട്.

129 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close