കുവൈറ്റ് സിറ്റി – മുന്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജിന്റെ ദേഹവിയോഗത്തില്‍ എന്‍.ആര്.ഐസ് ഓഫ് കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. ഫാഹേലില്‍ ചേര്‍ന്ന സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയോഗത്തിലാണ് സുഷമാജിക്ക് അനുശോചനം രേഖപ്പെടുത്തിയത്. ക്ഷേമ പ്രവര്‍ത്തനത്തിലും പ്രതിസന്ധിയിലകപ്പെട്ട പ്രവാസികള്‍ക്കായി വേഗത്തില്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്ന ഭരണാധികാരിയായിരുന്നു സുഷമ സ്വരാജെന്ന് യോഗത്തില്‍ സംസാരിച്ച അംഗങ്ങള്‍ അനുസ്മരിച്ചു.