കോഴിക്കോട്: ആര്‍ത്തലച്ച് ആരോടോ വാശി തീര്‍ക്കും പോലെ പെഴ്ത മഴ ദുരന്തം വിതച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഹീറോ ആയത് കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ജീവന് പണയംവെച്ച് ആയിരങ്ങളെ രക്ഷിച്ച മത്സ്യതൊഴിലാളികള്‍ തന്നെയായിരുന്നു.
ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഇത്തവണയും രക്ഷാപ്രവര്‍ത്തനത്തിന് മുന്പില് ഇവര്‍തന്നെയായിരുന്നു.’കേരളത്തിന്റെ സൈന്യം’.കോരിചൊരിയുന്ന മഴയില്‍ നിന്നും ജീവിതങ്ങളെ കൈപിടിച്ച് കയറ്റിയപ്പോള്‍ പലര്‍ക്കും ഇവര്‍ ദൈവത്തിന്റെ പ്രതിരൂപങ്ങളായി മാറി.
കോഴിക്കോടും ,കണ്ണൂരും ,കാസര്‍കോടും ,വയനാടും, മലപ്പുറത്തുമൊക്കെ രക്ഷകരായി ഓടിയെത്തിയത് ഈ കരളുറപ്പുള്ള മനുഷ്യരാണ്. ഒരാള്‍ പൊക്കത്തില്‍ റോഡില്‍ വെള്ളം നിറഞ്ഞപ്പോള്‍ അനേകം ജീവനുകളെ തങ്ങളുടെ ‘രഥ’ത്തിലേറ്റി അവര്‍ കുതിച്ചു. കുത്തിയൊലിച്ച് പോവുന്ന വെള്ളത്തില്‍ തോണി ഉലയാതെ കൂടെയുള്ളവരെ താങ്ങി നിര്‍ത്തുകയാണ് കടലമ്മയുടെ കരുത്തുള്ള മക്കള്‍ ചെയ്തത്.
യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ കണ്ണൂര്‍ ചെങ്ങളായി പ്രദേശത്ത് നൂറിലേറെപ്പേരെ കരയ്ക്കെത്തിക്കാന്‍ ഇവര്‍ക്കായി. ്ശ്രീകണ്ഠാപുരത്ത് കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ ഫയര്‍ഫോഴ്സിന്റെ അപകടമുന്നറിയിപ്പ് വകവെയ്ക്കാതെ രക്ഷപ്പെടുത്തിയപ്പോള്‍ ഭാഷാ സംസ്കാര ജാതി മത ഭേദങ്ങള്‍ അവിടെ ലജ്ജിച്ചു തലതാഴ്്ത്തി നില്‍ക്കുകയാണ് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിലായി സമയത്ത് ഭക്ഷണം പോലും കഴിക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട ഉപകരണങ്ങള്‍ ഇല്ലാതെ, രാത്രിയോ, പകലോ എന്നുപോലും വകവെയ്ക്കാതെ അവര്‍ അധ്വാനിക്കുകയാണ് തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ ..
ആളുകള്‍ സുരക്ഷിതരാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രം ‘കേരളത്തിന്റെ റിയല്‍ ഹീറോസ ് ‘ മടങ്ങും. ഭയപ്പെടേണ്ട ആപത്ത് വന്നാല്‍ വിളിപ്പുറത്ത് ഞങ്ങള്‍ ഉണ്ടെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്.