കോഴിക്കോട് : കനത്ത മഴയെത്തുടര്‍ന്ന ഗതാഗതം തടസ്സപ്പെട്ട ഷൊര്‍ണ്ണൂര്‍-കോഴിക്കോട് പാതയില്‍ ഗതാഗതം സാധാരണ നിലയിലാക്കാന്‍ ശ്രമം തുടങ്ങി. ഷൊര്‍ണ്ണൂര്‍ കോഴിക്കോട് പാതയില്‍ റെയില്‍ വേ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. നിലവില്‍ ഒന്നാമത്തെ ലൈനില്‍ തടസ്സങ്ങള്‍ ഇല്ല. എന്നാല്‍ രണ്ടാമത്തെ ലൈനില്‍ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ വിദഗ്ധ പരിശോധന ആവശ്യമാണ്. കോഴിക്കോട് നിന്നുള്ള റെയില്‍ വേ ഉദ്യോഗസ്ഥരാണ് പാതയില്‍ പരിശോധന നടത്തുക.
ഷൊര്‍ണ്ണൂര്‍ വരെയുള്ള പാതയാണ് സംഘം പരിശോധിക്കുക. പാതയില്‍ പ്രശ്നങ്ങളില്ലെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ തീവണ്ടി ഗതാഗതം സാധരണനിലയിലാകു. കോഴിക്കോട് റെയില്‍ വേ ചീഫ് എഞ്ചിനിയര്‍, അഡീഷണല്‍ റെയില്‍ വേ മാനേജര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പാതയില്‍ പരിശോധന നടത്തുക.