തിരുവനന്തപുരം: ഓഗസ്റ്റ് 11,12,13,14 തീയതികളില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ ‘റെഡ്’, ‘ഓറഞ്ച്’ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
ഓഗസ്റ്റ് 11 ന് വയനാട് ,കണ്ണൂര്‍ ,കാസര്‍ഗോഡ് എന്നീ ജില്ലകളിലും, കേന്ദ്ര കാലാവസ്ഥ വകുപ്പ് ‘റെഡ്’ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും.
ഓഗസ്റ്റ് 12 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂര്‍ ,കാസര്‍ഗോഡ് എന്നീ ജില്ലകളിലും, ഓഗസ്റ്റ് 13 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും,
ഓഗസ്റ്റ് 14 ന് എറണാകുളം ,ഇടുക്കി, പാലക്കാട് ,മലപ്പുറം എന്നീ ജില്ലകളിലും,
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടിട്ടുണ്ട്..
ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഓഗസ്റ്റ് 12 ന് ആലപ്പുഴ, എറണാകുളം എന്നി ജില്ലകളിലും
ഓഗസ്റ്റ് 13 ന് ആലപ്പുഴ, എറണാകുളം, പാലക്കാട് ,കോഴിക്കോട് എന്നി ജില്ലകളിലും
ഓഗസ്റ്റ് 14 ന് കോട്ടയം , കോഴിക്കോട് , വയനാട് ,കണ്ണൂര്‍, കാസര്‍ഗോഡ് എന്നി ജില്ലകളിലും
ഓഗസ്റ്റ് 15 ന് ഇടുക്കി, മലപ്പുറം , കണ്ണൂര്‍ എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്ട്രോള് റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.